കൊച്ചി ജില്ലാ കോൺഗ്രസ് ആസ്ഥാനമായ ഡി.സി.സി. ഓഫീസിൽ പുതിയ പബ്ലിക് ലൈബ്രറി ഒരുങ്ങുകയാണ്. വായനയ്ക്കൊപ്പം ആനുകാലിക വിഷയങ്ങളിൽ സംവാദങ്ങളും സാഹിത്യ പ്രവർത്തനങ്ങളും ലൈബ്രറിയുടെ ഭാഗമാകും.
കോൺഗ്രസിന്റെ ഓരോ വാർഡ് കമ്മിറ്റിയിൽ നിന്നുമാണ് ലൈബ്രറിയിലേക്കുള്ള ഭൂരിഭാഗം പുസ്തകങ്ങളും ശേഖരിച്ചത്. കാലടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് കമ്മിറ്റിയിൽനിന്നുമാത്രം ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്തത്. വാർഡ് പ്രസിഡന്റ് വാവച്ചൻ താടിക്കാരന്റെ നേതൃത്വത്തിൽ പുസ്തകത്തിനായി ചെന്നപ്പോൾ റിട്ട. അധ്യാപിക തന്റെ കമ്മൽ ഊരി നൽകിയിരുന്നു. അത് വിറ്റ് ലഭിച്ച 18,320 രൂപയും പുസ്തകത്തിനായാണ് ചെലവഴിച്ചത്.