നവാഗത നോവലിസ്റ്റുകളെ കണ്ടെത്തുന്നതിനും അവരെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിന്റെയും ഭാഗമായി ഡി.സി ബുക്‌സ് സംഘടിപ്പിച്ച ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ പുരസ്ക്കാരം കിംഗ് ജോൺസിന്റെ ചട്ടമ്പിശാസ്ത്രം എന്ന നോവലിന്. ബന്യാമിനാണ് അവാർഡ് പ്രഖ്യാപിച്ചത്. ഫലപ്രഖ്യാപന ചടങ്ങിൽ രവി ഡിസി പങ്കെടുത്തു.
ഒരു ലക്ഷം രൂപയും ഒ വി വിജയൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്ക്കാരം. ബെന്യാമിൻ, അജയ് പി മങ്ങാട്ട് എന്നിവരായിരുന്നു വിധികർത്താക്കൾ.
നിങ്ങൾ പുതിയ പരീക്ഷണങ്ങൾ നടത്തൂ എന്ന് പറഞ്ഞു ഡിസി പോലെയുള്ള പ്രസാധകർ കടന്നു വരുന്നത് നവാഗത എഴുത്തുകാരെ സംബന്ധിച്ചു വലിയ കാര്യമാണെന്ന് വിജയിയായ കിംഗ് ജോൺസ് പ്രതികരിച്ചു. നോവൽ എഴുതാൻ തനിക്ക് എല്ലാ പിന്തുണയും തുടക്കം മുതൽ നൽകിയത് ഡിസി ബുക്സ് തന്നെയാണെന്നും നോവൽ എഴുത്തിന്റെ സങ്കീർണതകളെ ലഖുകരിക്കാൻ തസ്രാക്കിൽ സംഘടിപ്പിച്ച നോവൽ ശില്പശാല തന്നെ വളരെയധികം സഹായിച്ചുവെന്നും കിംഗ് ജോൺസ് പറഞ്ഞു.