2018 ലെ ഡി സി നോവല്‍ മത്സരം: രചനകൾ അയക്കാനുള്ള അവസാന തീയതി ജൂണ്‍ 30

unnamed
2018 ലെ ഡി സി നോവല്‍ മത്സരത്തിലേക്കുള്ള രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. സാഹിത്യലോകത്തിലേക്ക് നിരവധി മികവുറ്റ എഴുത്തുകാരെ സംഭാവന ചെയ്ത പുരസ്കാരമാണിത്
ഒരുലക്ഷം രൂപയാണ് ഡി സി നോവല്‍ മത്സരത്തിന്റെ പുരസ്‌കാര തുക. പുസ്തകരൂപത്തിലോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആദ്യ നോവലുകള്‍ മാത്രമേ മത്സരത്തിന് അയക്കാവൂ. വിവര്‍ത്തനമോ അനുകരണമോ പരിഗണിക്കുന്നതല്ല. മലയാളനോവലുകളാണ് മത്സരത്തിന് പരിഗണിക്കുക. അയക്കുന്ന നോവലിന്റെ ഒരു കോപ്പി എഴുത്തുകാരന്‍ സൂക്ഷിക്കേണ്ടതാണ്. നോവലിനൊപ്പം വയസ്സുതെളിയിക്കുന്ന രേഖയും സമര്‍പ്പിക്കേണ്ടതാണ്. അന്തിമപട്ടികയില്‍ എത്തുന്ന 5 നോവലുകള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നതാണ്. 2018 ലെ ഡി സി നോവല്‍ മത്സരത്തിലേക്കുള്ള രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2018 ജൂണ്‍ 30 ആണ്.2018 ആഗസ്റ്റ് 29 ന് നടക്കുന്ന ഡി സി ബുക്‌സിന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ വെച്ചാണ് പുരസ്‌കാരപ്രഖ്യാപനവും അവാര്‍ഡ് ദാനവും നടക്കുക.രചനകള്‍ അയക്കേണ്ട വിലാസം: കണ്‍വീനര്‍, ഡി സി സാഹിത്യമത്സരം 2018, ഡി സി ബുക്‌സ് കോര്‍പ്പറേറ്റ് ഓഫീസ്, ഡി സി കിഴക്കേമുറി ഇടം, ഗുഡ് ഷെപ്പേര്‍ഡ് സ്ട്രീറ്റ്, കോട്ടയം. 04812563114

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here