ഡി സി നോവൽ മത്സരം കൃതികൾ ക്ഷണിച്ചു

unnamed

ഡി സി സാഹിത്യപുരസ്‌കാരത്തിന് രചനകൾ ക്ഷണിച്ചു. ഒന്നാംസമ്മാനം നേടുന്ന നോവലിന് ഒരു ലക്ഷം രൂപ ആണ് സമ്മാനം. കൂടാതെ അന്തിമ പട്ടികയിലെത്തുന്ന അഞ്ചു നോവലുകൾ ഡി സി ബുക്സ് പ്രസിദ്ധീകരിക്കും. പുസ്തകരൂപത്തിലോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മലയാളത്തിലെഴുതിയ ആദ്യനോവലുകൾ മാത്രമാണ് മത്സരത്തിന് പരിഗണിക്കുക.വിവർത്തനമോ അനുകരണമോ പരിഗണിക്കുന്നതല്ല. നാല്പത് വയസ്സാണ് പ്രായപരിധി. നോവലിനോടൊപ്പം വയസ്സു തെളിയിക്കുന്ന രേഖയും ഹാജരാക്കേണ്ടതാണ്.രചനകൾ അയയ്ക്കുവാനുള്ള അവസാന തീയതി 2018 ജൂൺ 30. കൂടുതൽ വിവരങ്ങൾക്ക് www.dcഎന്ന വെബ്സൈറ്റ് മുഖേനയും, 0481 2563114, 2301614 എന്നീ ഫോൺ നമ്പറുകൾ മുഖേനയും ബന്ധപ്പെടുക

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here