ഡി.സി ബുക്‌സിന്റെ ഓണ്‍ലൈന്‍ സാംസ്‌കാരികവാര്‍ത്താചാനലായ ഡി സി ബുക്ക്സ്.കോം പുസ്തകാസ്വാദനമെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. പ്രായഭേദമില്ലാതെ ആര്‍ക്കും പങ്കെടുക്കാവുന്ന മത്സരത്തില്‍ അടുത്തകാലത്ത് വായിച്ചതും ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചതുമായ ഒരു പുസ്തകത്തെക്കുറിച്ച് 800 വാക്കില്‍ കവിയാത്ത ആസ്വാദനക്കുറിപ്പ് എഴുതി ആണ് അയക്കേണ്ടത്. തിരഞ്ഞെടുത്ത ആസ്വാദനക്കുറിപ്പുകള്‍ ഡി.സി ബുക്‌സിന്റെ വെബ് പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തും. മലയാള സാഹിത്യത്തിലെ ഏത് വിഭാഗത്തില്‍പെട്ട പുസ്തകങ്ങളും തിരഞ്ഞെടുക്കാം. ആസ്വാദനക്കുറിപ്പുകള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്താണ് അയക്കേണ്ടത്.വിലാസം: editorial@dcbooks.com , ആസ്വാദനക്കുറിപ്പുകള്‍ ലഭിക്കേണ്ട അവസാന തീയതി: ജൂണ്‍ 25
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English