ഡി.സി. ബുക്‌സ് നോവല്‍ അവാര്‍ഡിനായി രചനകള്‍ ക്ഷണിച്ചു. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. ജെ സി ബി പുരസ്‌കാരത്തിന്റെ അന്തിമപട്ടികയിലിടം നേടിയ വി ജെ ജെയിംസ്, സുസ്‌മേഷ് ചന്ത്രോത്ത്, വിനോയ് തോമസ്, സോണിയ റഫീക്, കെ വി മണികണ്ഠന്‍, ഷബിത, അനില്‍ ദേവസി, കിംഗ് ജോണ്‍സ് ഡി സി നോവല്‍ പുരസ്‌കാരത്തിലൂടെയും ചുരുക്കപ്പട്ടികയിലൂടെയും മലയാള നോവല്‍ സാഹിത്യലോകത്തേക്ക് പ്രവേശിച്ച ഈ എഴുത്തുകാരുടെ നിരയിലേക്ക് സ്വാഗതം.
നിബന്ധനകള്‍:
അന്തിമ പട്ടികയിലെത്തുന്ന 5 നോവലുകള്‍ ഡി.സി. ബുക്‌സ് പ്രസിദ്ധീകരിക്കുന്നതാണ്.
പുസ്തകരൂപത്തിലോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആദ്യനോവലുകള്‍ മാത്രമേ മത്സരത്തിന് അയക്കാവൂ. വിവര്‍ത്തനമോ അനുകരണമോ പരിഗണിക്കുന്നതല്ല.
മലയാള നോവലുകളാണ് മത്സരത്തിന് പരിഗണിക്കുക. നോവല്‍ ടൈപ്പ്‌സെറ്റ് ചെയ്തുവേണം അയക്കാന്‍.
മറ്റു മത്സരങ്ങളിലേക്ക് അയച്ച നോവലുകള്‍ അസാധുവായിരിക്കും.
അയക്കുന്ന കൃതിയുടെ ഒരുകോപ്പി എഴുത്തുകാര്‍ സൂക്ഷിക്കേണ്ടതാണ്.
അവാര്‍ഡ് ലഭിക്കുന്ന കൃതിയുടെ ആദ്യപതിപ്പ് മറ്റു നിബന്ധനകളൊന്നുമില്ലാതെ
പ്രസിദ്ധീകരിക്കാനുള്ള അവകാശം
ഡി.സി ബുക്‌സിനായിരിക്കും.
നോവലിനൊപ്പം വയസ്സു തെളിയിക്കുന്ന രേഖയും സമര്‍പ്പിക്കണം.
കവറിന് പുറത്ത് ‘ഡി.സി. നോവല്‍ മത്സരം’ എന്ന് നിര്‍ബന്ധമായി ചേര്‍ത്തിരിക്കണം
പ്രായപരിധി: 40 വയസ്സ്.
രചനകള്‍ സ്വീകരിക്കുന്ന അവസാനതീയതി: 2022 ഓഗസ്റ്റ് 31.