ക്രൈം ഫിക്ഷന്‍ അവാര്‍ഡ് വിതരണം ഇന്ന്

 

അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിന്റെ അവാര്‍ഡ് വിതരണം ജനുവരി 12ന് നടക്കും. കോട്ടയം ഡിസി ബുക്‌സ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ വെച്ചാണ് പുരസ്‌കാര വിതരണം നടക്കുക.

ശിവന്‍ എടമന രചിച്ച ‘ന്യൂറോ ഏരിയ’ യാണ് മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടത്. 50,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം. ന്യൂറോ ഏരിയയ്ക്ക് പുറമേ ഡാര്‍ക്ക് നെറ്റ് (ആദര്‍ശ് എസ്), ഡോള്‍സ് ( റിഹാന്‍ റാഷിദ്), കിഷ്‌കിന്ധയുടെ മൗനം (ജയപ്രകാശ് പാനൂര്‍) എന്നീ രചനകളാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്. ഈ നാല് പുസ്തകങ്ങളും ജനുവരി 12ന് പ്രകാശനം ചെയ്യും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here