25-ാമത് ഡി സി അന്താരാഷ്ട്രപുസ്തകമേളയും ,സംസ്കരികോത്സവവും ജൂലൈ 31ന് എറണാകുളം മറൈൻ ഡ്രൈവിൽ ആരംഭിക്കും.
ആഗസ്റ്റ് 15 വരെ നീണ്ടു നിൽക്കുന്ന പുസ്തകമേളയിൽ ഏറെ വൈവിധ്യമാർന്ന വിഭവങ്ങളാണ് പുസ്തകപ്രേമികൾക്കായി ഒരുക്കിയിട്ടുള്ളത്.പുസ്തകപ്രകാശനങ്ങള്‍, സംവാദം, സാഹിത്യചര്‍ച്ചകള്‍ എന്നിവ പുസ്തകോത്സവത്തിന്റെ ഭാഗമായി ഉണ്ടാവും.ഇന്ത്യയിലും വിദേശത്തുമുള്ള 350 ലേറെ പ്രസാധകര്‍ മേളയില്‍ പങ്കടുക്കും.