പിന്നിലിരുട്ടിലൊട്ടിനിൽക്കുമ്പോൾ നിനക്കേറ്റം പ്രിയതരം എന്റെ ജീവന്റെ ചില ഹരിത മുദ്രകൾ.
ഉടമ്പടികളിലും ഒപ്പുവയ്ക്കലിലും വിശ്വസിക്കാത്ത നീ ഒരു രാജ്യം കീഴടക്കി യാത്രയാവുമ്പോൾ എനിക്ക് ബാക്കിയാവുന്നത് നീ മറന്നു വച്ച ലോഹ നാണയങ്ങളിലെ ചില സന്ദേഹ ലിപികൾ !
ഒരു ക്രിയയും ചെയ്യാതെ അവസാന യുത്തരവും എനിക്കു വേണ്ടി പൂർത്തിയാക്കുന്ന നിനക്ക്
ദൈവത്തിനായ് മറന്നുവെച്ചൊരു മെഴുതിരി .
ഒരുമൊഴിപോലുമില്ലാതെ വിരൽത്തുമ്പു വിട്ടൊഴിയുമ്പോൾ ബാക്കിയാവുന്നത്
കടലെടുത്തുപോയ ഒരു വീട്
കടൽച്ചൊരു ക്കൊഴിയാത്തൊരു കപ്പൽയാത്ര.
Click this button or press Ctrl+G to toggle between Malayalam and English