പകരുന്ന നോവുകൾ
പടരുന്ന ചിന്തകൾ
പിണയാത്ത വള്ളികൾ
പലതായി തീർത്തൊരു
പാതിയൂഞ്ഞാലിതോ
പാതയ്ക്കിരുവശം
പകലൊരു തിരുശേഷിപ്പായ്
പതിവായി നെഞ്ചിലും
പകലതു ചായും നേരം
പടിവാതിൽ താഴിട്ടു പൂട്ടി
പതിയെ നടയായി
പൊൻകതിരിനുടയാട
പകലന്തിയോളം നാളം
പകർന്നോരാദിത്യനും
പല നാട് പാറിയ കാറ്റും
പകർന്നതോ ചെറു നോവ്
പാതിവിരിയും പിച്ചകമലർ
പതിമുഖത്തിൻ വടിവും
പാതിരാമുല്ല പവിഴമല്ലി നറുംനിറം
പാണനില കൊട്ടും കണ്ണേറ് പാട്ടും
പാടവക്കത്തൊരു പാട്ടുകാരൻ ചീവീട്
പാൽനിലാവിനെ ആനയിച്ചു
പാതിമ്പുറത്തൊരു പൂച്ചയും
പാതിമയങ്ങാൻ പാത്തു കിടക്കവേ
പഴ മനസ്സിൻ ജാലകവാതിലിൽക്കൽ
പരിചയമുള്ളൊരു പൂ”മുഖം” കണ്ടു
പാൽമുത്തു പൊഴിയും പുഞ്ചിരി പിന്നിൽ
പുണരാനാവേശ തിളക്കവും കണ്ടു
പുടവഞൊറികളിൽ അലയാൻ കൊതിക്കുന്ന
പുതുയൗവനത്തിൻ വിരലുകൾ കണ്ടു
പിൻ ‘വലിഞ്ഞ’ മനസ്സുമായ്
പിന്തിരിഞ്ഞു നടനേരം
പിൻ വിളിയൊച്ച കേട്ടു
പല നാൾ കാത്തു വച്ച മോഹം
പറയാൻ മടി എങ്കിലും
പറയാതെ വയ്യെന്നാലും
പ്രകൃതിതൻ താളങ്ങൾ
പതയുന്ന മാറിലോ
പതറാത്ത വിരിമാറിൽ
പിണയും കരങ്ങളോ
പതിയെ അഴിഞ്ഞു
പിരിയാൻ വയ്യെന്നും
പകരാൻ ഉണ്ടെന്നും
പിന്നെയും പിന്നെയും
പതറാ മനസ്സുകൾ
പീലിയേഴും മിഴി
പിന്നെയും കോർത്തു
പുതുതിരയിളക്കം അലയടിച്ചുയർന്നു
Click this button or press Ctrl+G to toggle between Malayalam and English