ക്യാമറയെ ക്യാൻവാസാക്കുന്നതിനെക്കുറിച്ച് പറയുമ്പോൾ

image

ഫോട്ടോഗ്രാഫിയിലിന്ന്  മാറ്റി നിർത്താനാവാത്ത പേരാണ് ഡെവിഡ് ലെ ചാപ്പല്ലേ . എന്നാൽ നിശ്ചലതകളെ ലെൻസിൽ പതിപ്പിക്കുന്ന ഒരാൾ മാത്രമല്ല ഈ നാടോടി. കല എന്നതിന്റെ നിശ്ചിതമായ  അതിരുകൾ മായ്ച്ചു കളയുന്നതാണ് ചാപ്പല്ലേയുടെ പ്രവർത്തനങ്ങൾ.

davidlachapellepublicphotoshootsydneyeowz6h1nuo-x

പ്രശസ്തിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല ഈ ആർട്ടിസ്റ്റ് .നമ്മുടെ മഡോണയെ ഒക്കെ ജോലിയിൽ നിന്നും ‘ഫയർ’ചെയ്ത ഭൂതകാലമൊക്കെ ഉള്ള ആളാണ്.എല്ലാ വലിയ ആർട്ടിസ്റ്റുകളുടെയും കാര്യത്തിൽ എന്നപോലെ വലിയ കയറ്റിറക്കങ്ങൾ ഡേവിഡിന്റെ ജീവിതത്തിലും ഉണ്ടായിരുന്നു. പ്രശസ്തിയുടെ കൊടുമുടിയിൽ അതെല്ലാം വേണ്ടെന്നു വെച്ചിട്ടു പോകാൻ പ്രേരിപ്പിക്കുന്ന അതേ ഭ്രാന്ത് ലെ ചാപ്പല്ലേയെ പിടികൂടിയത് 2006-ൽ. പിന്നെ അജ്ഞാതവാസം.കുറെ നാൾ വഴിവിട്ട ബന്ധങ്ങളുടെ ഫലമായി എയ്ഡ്സ് ഉണ്ടെന്നു പതിനഞ്ച് വർഷം വേദനതിന്ന് നടന്നു.പക്ഷെ കുറച്ചു നാളത്തെ അലഞ്ഞു തിരിയലുകൾക്ക് ശേഷം 48 കാരനായ  അമേരിക്കൻ ആർട്ടിസ്റ്റ് വീണ്ടും തിരിച്ചു വന്നു, വേരുകളിലേക്ക്.

7815_bif_esignature_banners_v1_web-2003x800david-lachapelle-07

ഇന്ന് മ്യൂസിക് വീഡിയോകൾക്കും മറ്റും പ്രതിഭ വിൽക്കുന്ന ഡേവിഡിന്റെ കലയെയല്ല നമ്മൾ പരിഗണിക്കേണ്ടത്. അയാളുടെ വർക്കുകൾ വിശദീകരണങ്ങളുടേയും, കള്ളിചേർക്കലുകളുടെയും കണ്ണുകളെ നൈസർഗ്ഗികമായി പ്രതിരോധിക്കുന്നു. വലിയൊരു വിഭാഗം ആളുകളും ലെ ചാപ്പല്ലേ സൃഷ്ട്ടികളെ വിലകുറഞ്ഞ കച്ചവട വസ്തുക്കളായാണ് കാണുന്നത്, നിറങ്ങളുടെ അതിപ്രസരത്തിൽ കാണികളുടെ കണ്ണുകെട്ടാൻ മിടുക്കനാണ് ലെ ചാപ്പല്ലേ എന്നാണ് വിമർശകരുടെ വാദം, കൺകെട്ടുകൾക്കപ്പുറം കലാമൂല്യമൊന്നും അവക്കില്ലെന്നാണ്  അഭിപ്രായം.

bc789845da37def14fc4d1442c7b7b04

വാൻഗാർഡിനും പോപ്പ് സംസ്കാരത്തിനും ഇടയ്ക്കു നിൽക്കുന്ന ഒന്നാണ് ഇയാളുടെ സൃഷ്ടികൾ.ഫോട്ടോകൾക്ക് മുൻകാല ഫോട്ടോഗ്രാഫർമാരുടേതിനേക്കാൾ ക്ലാസിക് ചിത്രകാരന്മാരോടാണ് കടപ്പാട്.കളവോ കലയോ രണ്ടായാലും നിലനിൽക്കുന്ന ഫോട്ടോ കാഴ്ചകൾക്ക് മുകളിൽ വിചിത്രമായൊരു സങ്കലനം ലെ ചാപ്പല്ലേ ചിത്രണങ്ങൾക്ക് ഉണ്ട് എന്ന കാര്യം അനിഷേധ്യമാണ്.

 

comcast_elegant-frame_60

ശരീരത്തിന്റെയും ദൃശ്യത്തിന്റെയും രാഷ്ട്രീയം ,നിറങ്ങളുടെ സാദ്ധ്യതകൾ,  ചരിത്രത്തിന്റെ അപനിർമിതി- പാരഡി, പല മേഖലകളെ വിളക്കിച്ചേർക്കാനുള്ള കഴിവ് എന്നിവയാണ് ലെ ചാപ്പല്ലേ ചിത്രങ്ങൾക്ക് മറ്റാർക്കും അവകാശപ്പെടാനാവാത്ത വ്യക്തിത്വം നൽകുന്നത്.ചാപ്പല്ലേയുടെ കല അതിർത്തികൾക്ക് പുറത്താണ് നിൽക്കുന്നത്.നിലവിലെ നിയമാവലികളല്ല അതിന്റെ ശക്തി, ഇതേ കുതറൽ തന്നെയാണല്ലോ കലയുടെ ചരിത്രത്തിൽ പലപ്പോഴും മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളതും.  ചിലപ്പോൾ ചാപ്പല്ലേ ഒരു മോശം ഫോട്ടോഗ്രാഫറായി ചരിത്രത്തിൽ ഇടം നേടിയേക്കാം എങ്കിലും നിന്നിടത്തുനിന്നും വഴി മാറി നടകാനുള്ള ഇയാളുടെ ശ്രമങ്ങൾ അപ്പോഴും ബാക്കിയാകും.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here