ഇസ്രയേലിന്റെ ദേശീയ സാഹിത്യ പുരസ്കാരത്തിന് ഇസ്രയേലിന്റെ ലോക സാഹിത്യകാരൻ ഡേവിഡ് ഗ്രോസ്മാൻ അർഹനായി. 2015 ൽ ഇതേ അവാർഡിനുള്ള നാമനിർദേശ പട്ടികയിൽ നിന്ന് നിലപാടുകൾ കാരണം പേര് പിൻവലിക്കുമ്പോൾ എഴുത്തുകാരന് നിലപാടുകളും അത്യാവശ്യമെന്നു പറയുകയായിരുന്നു ഗ്രോസ്മാൻ.
1954 ൽ ജറുസലേമിൽ ജനിച്ച ഗ്രോസ്മാൻ ചെറുപ്പത്തിൽ തന്നെ റേഡിയോ സ്റ്റേഷനിൽ പണി ചെയ്യാൻ ആരംഭിച്ചു അവിടെ നിന്നും സ്വന്തമാക്കിയ ആയുധങ്ങളുമായി പിന്നീട് പട്ടാളത്തിൽ ജീവിതം കഴിച്ചു.പട്ടാള ജീവിത കാലത്തെ ഒറ്റപ്പെടലിൽ നിന്നും രക്ഷപെടാനായി എഴുതിവെച്ച കുറിപ്പുകൾ ആദ്യ രചനകളായി.1979ൽ ആദ്യ കഥ പുറത്തിറക്കി, ‘കഴുതകൾ’ എന്നായിരുന്നു പേര് ഗ്രോസ്മാന്റെ പുസ്തകങ്ങൾ 42 ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
80 കൽ മുതൽ തന്നെ ഇസ്രായേലി സാഹിത്യ രംഗത്ത് അനിഷേധ്യ സാന്നിധ്യമാണ് ഗ്രോസ്മാന്റെതെന്ന് ജൂറി വിലയിരുത്തി.എ ഹോഴ്സ് വാക്സ് ഇന്റു എ ബാർ, ടു ദി ഏൻഡ് ഓഫ് ദി ലാൻഡ് ,ഇന്റിമേറ്റ് ഗ്രാമർ, ഫാളിംഗ് ഔട്ട് ഓഫ് ടൈം എന്നിവയാണ് പ്രധാന കൃതികൾ. ഇതിൽ എ ഹോഴ്സ് വാക്സ് ഇന്റു എ ബാർ എന്ന കൃതിക്ക് 2017 ലെ മാൻ ബുക്കർ സമ്മാനം ലഭിച്ചിരുന്നു. പലസ്തീൻ പ്രശ്നത്തിൽ ഇസ്രയേലിന്‍റെ നയത്തെ നിശിതമായി എതിർക്കുന്ന ഇസ്രേലി സാഹിത്യകാരനാണ് ഗ്രോസ്മാൻ.രാജ്യത്തിന്റെ അസ്വസ്ഥതകളിൽ പക്ഷം ചേരാതെ കൂടുതൽ മാനുഷിക പരിഗണനയോടെ കാര്യങ്ങളെ പരിഗണിക്കാനാണ് തന്റെ കൃതികളിൽ ഈ എഴുത്തുകാരൻ ശ്രമിക്കുന്നത്.