ദക്ഷിണ മേഖല സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ബാംഗ്ലൂർ രവീന്ദ്ര കലാ ക്ഷേത്രയിൽ വെച്ച് നവംബർ 4,5 തീയതികളിൽ സാംസ്‌ക്കാരിക സമ്മേളനവും,കവിയരങ്ങും നടക്കും. കൂടാതെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ കവി കെ.സച്ചിദാനന്ദനെ ചടങ്ങിൽ ആദരിക്കും.
സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി,കേരള സാംസ്കാരിക വകുപ്പ് എന്നിവരുടെ സംയുക്ത അഭിമുക്യത്തിലാണ് പരിപാടി നടക്കുന്നത്.