മഴയേ ……,
പിണങ്ങാതെ പോവുകനീ………
നീ നടനമാടും നിരത്തുകളൊക്കെയും
ദുഃഖക്കടലായ് ഭവിക്കുന്നിതെങ്ങും..
അലറിവിളിച്ചുകൊണ്ടോടുന്നകൂട്ടരും
ചെളിമണ്ണിൽ പൂണ്ടൊരാ കുഞ്ഞുപൈതങ്ങളും
കാണുവാനില്ലഞാൻ കേൾപ്പുവാനില്ലെ –
ന്നോതിമറയാതെ കാർമേഘക്കൂട്ടവും
ദാരുണമായൊരീ കാഴ്ച്ചകൾക്കെല്ലാം
അശരണനായൊരീ ഭാവമത്രേ …..
തിങ്ങിനിറഞ്ഞൊരാ ഗിരിനിരകളൊക്കെയും
തെന്നിവഴുതി യെന്നരുകിലേക്കെന്നപോൽ
നീളുമീ രോദനം നിറയുന്നിതെങ്ങും
“ദൈവത്തിൻ നാടായ് ” വിളിച്ചൊരീ മണ്ണിൽ
“ഒരുമയോടൊത്തുചേരുന്നൊരു ജനതയെ
വാർക്കുവാനല്ലെയോ നിൻ നടനം?
ഒരുമയോടൊത്തുചേരുന്നൊരീ ജനതയെ
ഉണർത്തുവാനല്ലെയോ നിൻ നടനം?”
മഴയേ…….,
പിണങ്ങാതെ പോവുകനീ….
തെളിയട്ടെയീ പുലർക്കാലമത്രെയും
നല്ലൊരു നാളെയെ വരവേൽക്കുവാൻ
നല്ലൊരു നാളെയെ വരവേൽക്കുവാൻ !!!
Click this button or press Ctrl+G to toggle between Malayalam and English