ഡാൻ ബ്രൗണിന്റെ ഒറിജിൻ

untitled-2

ലോകത്താകമാനം ഏറെ ആരാധകരുള്ള നോവലിസ്റ്റാണ് ഡാൻ ബ്രൗൺ. ഉദാത്ത സാഹിത്യ കൃതികളെന്നു പറയാനാവില്ലെങ്കിലും വായനക്കരെ ആകർഷിക്കാനും ആസ്വദിപ്പിക്കാനുമുള്ള ബ്രൗണിന്റെ കഴിവ് സമാനതകളില്ലാത്തതാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിൻറെ പുസ്തകങ്ങൾ ബെസ്റ്റ് സെല്ലറുകളുമാണ്.

‘ഡാ വിഞ്ചി കോഡ്’, ‘ഇൻഫേർണോ’,’ എൻജൽസ് ആൻഡ് ഡീമൻസ് ‘എന്നീ നോവലുകൾ സിനിമകളും ആയിട്ടുണ്ട് .ഡാൻ ബ്രൗൺ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ഈയിടെ പുറത്തു വന്നത്

ബ്രൗൺ തന്റെ പുതിയ നോവലിന്റെ പണിപ്പുരയിലാണ്.’ ഒറിജിൻ’ എന്ന് പേരുനൽകിയിരിക്കുന്ന നോവലിൽ സ്ഥിരം ചേരുവകളെല്ലാം ഉണ്ടാകുമെന്നാണ് കേൾക്കുന്നത്.

ഹാർവാർഡിലെ സിംബോലോജിസ്റ് ആയി ജോലി നോക്കുന്ന റോബർട്ട് ലാങ്ഡന്റെ കഥയാണ് ഒറിജിൻ പറയുന്നത് . ചരിത്രം,മതം ,കല ,ആർക്കിടെക്ചർ എന്നിവയുടെ ഒരു സങ്കലനമാവും നോവൽ എന്നാണ് പ്രസാധകർ അഭിപ്രായപ്പെടുന്നത് .നോവൽ ഈ വര്ഷം ഒക്ടോബർ മൂന്നിന് യു എസിലും , കാനഡയിലും പുറത്തിറങ്ങും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here