പുതിയ സാങ്കേതിക വിദ്യകൾ വന്നതോടെ പുസ്തകവായന കുറയുന്നു പുസ്തകം മരിക്കുന്നു എന്നിങ്ങനെ പ്രസ്താവനകൾ ലോകത്തിന്റെ പല ഭാഗത്തായി ഉയരുന്നുണ്ട്.വായന ഇലക്ട്രോണിക് ഉപകരണങ്ങളിലേക്ക് ചേക്കേറുന്ന കാലം ദൂരത്തല്ല എന്നും കേൾക്കുന്നു
എന്നാൽ പുസ്തക പ്രകാശനത്തിനും ,വിൽപ്പനക്കും കാലത്തിനനുസരിച്ചുള്ള മാർഗങ്ങൾ തേടി ചിലർ സാഹിത്യ ലോകത്തെ അമ്പരപ്പിക്കുന്നുണ്ട്. ഡാൻ ബ്രൗൺ എന്ന നോവലിസ്റ്റിന്റെ നോവലുകൾക്ക് ലോകത്താകമാനം ആരാധകരുണ്ട്. വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ബ്രൗണിന്റെ നോവലുകൾ ബെസ്റ്റ് സെല്ലറുകളുമാണ്,
മുൻകാല നോവലുകളുടെ ചുവടു പിടിച്ച് ഒക്ടോബർ 3 ബ്രൗണിന്റെ പുതിയ നോവലെത്തുന്നു. ഒറിജിൻ എന്ന് പേരിട്ടിരിക്കുന്ന നോവലിന് പ്രസാധകർ നൽകുന്ന മാർക്കറ്റിങ് സമാനതകളില്ലാത്തതാണ്. ‘ഒറിജിൻ’ നോവലിന്റെ ബുക്ക് ട്രെയിലറാണ് അത്തരം ശ്രമങ്ങളിൽ അവസാനത്തേത്.മുൻ നോവലുകൾക്കും ബ്രൗൺ ഇതുപോലെ ട്രെയിലറുകൾ ഇറക്കിയിരുന്നു
ഒറിജിൻ ബുക്ക് ട്രെലിയർ കാണാം :
Click this button or press Ctrl+G to toggle between Malayalam and English