ധർമ്മം ചെയ്യലിനു പിറകിലൊരു,
ധർമ്മ സങ്കടം ഒളിച്ചിരിപ്പുണ്ടു താൻ.
കർമ്മ ഫലത്തിനു കുറുകെയൊരു,
മർമ്മ കപടം മറഞ്ഞിരിപ്പുണ്ടു താൻ.
കാര്യ സാധ്യതക്കായ് –
പണം കൈകൂലിയായിടും താൻ.
ദൈവ ദർശനത്തിനും –
കൈകൂലിയാണു പോൽ.
പ്രാർത്ഥനാ സാഫല്യം, ഹുണ്ടിയി –
ലർപ്പിക്കും പോൽ.
പാപ പരിഹാരത്തിനായ് പൂജ-
യുണ്ടുപോൽ കൂലിയായ്.
ശാപ മോക്ഷത്തിനായ്ചെയ്യുന്ന –
കർമ്മവും, കൈക്കൂലിക്കു സമം
ചെയ്യുന്നുണ്ടുപ്പോൽ.
ദേവ പ്രീതിക്കായ്, ദേവനർപ്പിക്കും –
കൈകൂലികളിങ്ങനെ ഇന്നേറെയത്രേ !!