നീയില്ലാത്ത ഈ വേനല്‍ക്കാലം പുഴയെ തളര്‍ത്തുകില്ലേ. ഇതാ.ഈ തോണിയുടെ ഹൃദയം ജലാര്‍ദ്രമായ ഓര്‍മ്മകള്‍ക്കുവേണ്ടി ദാഹിച്ചു കിടക്കുന്നു. പുഴയ്ക്കപ്പുറമുള്ള സന്ധ്യകള്‍ നീ കൊരുത്തിട്ട ജപമാലപോലെ ഭംഗിയാര്‍ന്നത്. നീയെന്നെ ഇപ്പോള്‍ ചുംബിച്ചു തുടങ്ങിയിരിക്കുന്നു. ചുംബിക്കുമ്പോള്‍ മാത്രം ദൈവം നമുക്കു ചിറകുകള്‍ തരുമെന്ന് നമ്മളിലൊരാള്‍ വരച്ചുവെച്ചിട്ടുണ്ട്. പ്രിയപ്പെട്ടവളേ, ഇന്നലെ രാവില്‍ ഞാന്‍ കൊത്തിവെച്ച ശില്പങ്ങളെല്ലാം ദൈവം മടക്കി ചോദിക്കുന്നു. പൂവുകള്‍ക്കിടയിലേക്കു നിന്നെ മറച്ചുപിടിച്ചുകൊണ്ട് ദൈവത്തോടു ഞാന്‍ സംസാരിക്കട്ടെ…
സർവ്വ ചരാചരങ്ങളോടും ഉള്ള പ്രണയമാണ് ജിബ്രാന്റെ കൃതികളിൽ കാണാനാവുക.പ്രണയത്തെ ദൈവമായി അവതരിപ്പിക്കുകയും ദൈവത്തെ പ്രണയമായി പരിഭാഷപെടുത്തുകയും ചെയ്യുന്നു ഖലീൽ. ജിബ്രാന്റെ കാലാതിവർത്തിയായ കവിതകളുടെ ഒരു ചെറു ശേഖരമാണ് ഈ പുസ്തകം .
വിവര്‍ത്തനം : ഡോ.മുഞ്ഞിനാട് പത്മകുമാര്‍
പ്രസാധകർ ഗ്രീൻ ബുക്ക്സ്
വില 170 രൂപ
Click this button or press Ctrl+G to toggle between Malayalam and English