വല്ലം ഗ്രാമത്തിലെ രണ്ട് സഹോദരന്മാരാണ് വിശ്വനാഥനും ഗോപിനാഥനും. ഇരുവര്‍ക്കും റയോണ്‍സ് കമ്പനിയിലാണു ജോലി.
വിശ്വനാഥന് മറവി രോഗം ബാധിച്ചു. മിഷ്യന്‍ സ്റ്റാര്‍ട്ട് ചെയ്തിട്ടുകൊണ്ട് ജോലി സ്ഥലത്തു നിന്നു പോയി കാന്റീനിലിരുന്നു ഭക്ഷണം കഴിച്ചു.
” എന്താണു മിഷ്യന്‍ നിറുത്താതെ പോന്നത്?” സഹപ്രവര്‍ത്തകന്‍ ചോദിച്ചു.
” അയ്യോ ! മിഷ്യന്‍ നിറുത്തിയില്ലായിരുന്നോ? ഞാന്‍ മറന്നു പോയി .” വിശ്വനാഥന്‍ പറഞ്ഞു.
ഈ സംഭവം കമ്പനിയില്‍ ഒച്ചപ്പാടുണ്ടാക്കി. അയാളെ മെഡിക്കല്‍ പരിശോധനക്കു ഡോക്ടറുടെ അടുത്തയച്ചു .
ഡോക്ടര്‍ പരിശൊധിച്ചു നോക്കി. ചികിത്സ ചെയ്തു. വിശ്വനാഥനില്‍ മാറ്റമൊന്നും കണ്ടില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോയി തല എക്സറേ എടുത്തു നോക്കി വേണ്ട ചികിത്സ തേടാന്‍ കമ്പനി ഡോക്ടര്‍ പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്കു കൊടുക്കുവാനുള്ള കത്തെഴുതി കൊടുത്തു.
വിശ്വനാഥനെ കൂട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ പോകാന്‍ ഗോപിനാഥന്‍ ഒരുങ്ങി .
ഇരുവരും കൂടി കോട്ടയത്തു ചെന്നു ഡൊക്ടറെ കണ്ടു. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. തലയുടെ എക്സറെ എടുത്തു ചികിത്സ നിശ്ചയിച്ചു. ഒരാഴ്ച ആശുപത്രിയില്‍ കിടന്നു അതിനു ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്തു.
വിശ്വനാഥനും ഗോപിനാഥനും വീട്ടിലേക്കു പോരാന്‍ തയാറായി. പിറ്റെ ദിവസം ഓണമാണ്. ബസ്റ്റോപ്പില്‍ വന്നപ്പോള്‍ ബസ് പണി മുടക്കാണെന്നറിഞ്ഞു.
‘ എങ്ങനെ വീട്ടിലെത്തും? വീട്ടിലെത്താന്‍ എന്താണൂ മാര്‍ഗം ? ദൈവമേ ! ഒരു വഴി കാണിച്ചു തരൂ നാളെ ഓണമല്ലേ. മക്കള്‍ക്ക് ഓണക്കോടി ഒന്നും എടുത്തിട്ടില്ലല്ലോ’ എന്നു പറഞ്ഞ് ദൈവത്തെ വിളീച്ച് ഗോപിനാഥന്‍ പ്രാര്‍ത്ഥിച്ചു .
ഗോപിനാഥന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു. ഒരു ടാക്സി കാറ് വന്നു മുന്നില്‍ നിന്നു.
” മൂവാറ്റുപുഴ ….മൂവാറ്റുപുഴ … ” എന്നു വിളീച്ചു. ഗോപിനാഥനും വിശ്വനാഥനും കാറില്‍ കയറി.
”ചാര്‍ജ്ജ് എത്രയാ വേണ്ടത്?” ഗോപിനാഥന്‍ ചോദിച്ചു.
”ബസ് ചാര്‍ജ്ജ് തന്നാല്‍ മതി” ഡ്രൈവര്‍ പറഞ്ഞു.
മൂന്നു പേരെ കൂടി കയറ്റിക്കൊണ്ട് കാറു പുറപ്പെട്ടു. യാത്രാ മധ്യേ ഗോപിനാഥന്‍ ചോദിച്ചു.
” കാറ് എവിടേക്കാണു പോക്കുന്നത്?”
” പാലക്കാട് പോകുന്നതാണ് ” ഡ്രൈവര്‍ പറഞ്ഞു.
” എന്നാല്‍ ഞങ്ങളെ പെരുമ്പാവൂര്‍ കഴിഞ്ഞ് വല്ലത്ത് ഇറക്കിയാല്‍ മതി” ഗോപിനാഥന്‍ പറഞ്ഞു.
മൂവാറ്റുപുഴ വന്നപ്പോള്‍ കാറ് നിറുത്തി ഡ്രൈവറും വിശ്വനാഥനും ഊണൂ കഴിച്ചു. ഗോപിനാഥന്‍ തുണിക്കടയില്‍ കയറി മക്കള്‍ക്ക് റെഡിമെയ്ഡ് ഷര്‍ട്ടും നിക്കറും വാങ്ങി. കാറില്‍ കയറി വല്ലത്തിറങ്ങി.
വീട്ടില്‍ ചെന്ന് മക്കള്‍ക്ക് ഓണക്കോടി നല്‍കി ഓണമാഘോഷിച്ചു. ദൈവാനുഗ്രഹം കൊണ്ടാണ് ആ കാറ് കിട്ടിയത്. അതുകൊണ്ടാണ് വീട്ടില്‍ എത്താന്‍ കഴിഞ്ഞത്.