ദൈവം തീരുമാനിക്കുന്നു

ഒരു പെട്ടി ബിസ്ക്കറ്റും കുപ്പി വെള്ളവുമായി ആ വൃദ്ധന്‍ ദുരിതാശ്വാസ ക്യാമ്പിലേക്കു കടന്നു വന്നു.
കൈ നീട്ടിയവര്‍ക്കെല്ലാം മുഖം നോക്കാതെ ബിസ്ക്കറ്റും വെള്ളവും നല്‍കി.

” ആരാ കക്ഷി?”

ക്യാമ്പിന്റെ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ആശ്ചര്യത്തോടെ അടുത്തു നിന്നിരുന്ന വാര്‍ഡു മെമ്പറോടു തിരക്കി.

” പിച്ചാണ്ടി”

” മനസിലായില്ല”

” ഈ ഗ്രാമത്തിലെ ഒരു യാചകന്‍. ഇവിടെയുള്ളവരെല്ലാം ഇന്നലെ വരെ അയാള്‍ക്കു ഭിക്ഷ നല്‍കിയവരാണ്”

വാര്‍ഡ് മെമ്പറുടെ ചുണ്ടുകളില്‍ നിര്‍വചിക്കാനാവാത്ത ഒരു പുഞ്ചിരി പൊടിഞ്ഞു.
കൊണ്ടുവന്നതെല്ലാം കൊടുത്തു കഴിഞ്ഞപ്പോള്‍ അയാള്‍ മുറ്റത്തേക്കിറങ്ങി.

” നന്നായി”

അയാളുടെ അടുത്ത് ചെന്ന് കൈ കൂപ്പിക്കൊണ്ട് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു .

വൃദ്ധന്‍ ആകാശത്തേക്കു നോക്കി കൈ കൂപ്പി .

” ദൈവം തീരുമാനിക്കുന്നു”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here