
ഇസ്ലാമാക് സ്റ്റേറ്റ് പ്രമേയമാക്കിയുള്ള മലയാളത്തിലെ ആദ്യ നോവൽ.
കേരളത്തിൽനിന്ന് ഐ എസിൽ ചേരാൻ പോയ ആ രണ്ട് യുവാക്കൾക്ക് എന്ത് സംഭവിച്ചു?
വാർത്തകളുടെ പിന്നാമ്പുറം തേടി ദമ്മാജിലേക്കും ഇറാഖിലേക്കും പിന്നെ സിറിയയിലേക്കും അവർ പോയ വഴികളെ പിന്തുടരുകയാണ് ദാഇശ് എന്ന നോവൽ.
അവർക്കുണ്ടായ ദുരന്താനുഭവങ്ങളും അവർ കണ്ട ഭീകരക്കാഴ്ചകളും ഒടുവിൽ അവരുടെ തിരിച്ചറിവുകളുമാണ് ഈ നോവൽ.
പുറത്ത് ഭീകരതയും യുദ്ധക്കെടുതികളും തീമഴയായി പെയ്യുമ്പോഴും ഉള്ളിൽ പ്രണയത്തിൻ്റെ കുളിർമഴ കൊള്ളാൻ കൊതിച്ച യുവാവിൻ്റെയും അവനെ പ്രണയിച്ച പെൺകുട്ടിയുടെയും കഥ.
ഭീകരവാദത്തിൻ്റെ അയുക്തിയിലേക്ക് വിരൽചൂണ്ടുന്ന വേറിട്ട രചന.
മലയാളികൾ ഏറെ ചർച്ച ചെയ്യുകയും പല എഡിഷനുകൾ പുറത്തിറങ്ങുകയും ചെയ്ത ‘മരണപര്യന്തം_ റൂഹിൻ്റെ നാൾ മൊഴികൾ’ (ഡിസി ബുക്‌സ്) എന്ന നോവലിനു ശേഷം ശംസുദ്ദീൻ മുബാറക് എഴുതിയ പുതിയ നോവൽ.