കടപ്പെറപാസ എന്ന പുസ്തകം വ്യതസ്തമായ ഒന്നാണ്.
പൊഴിയൂർ മുതൽ അഞ്ചുതെങ്ങ് വരെയുള്ള തീരദേശഭാഷയുടെ നിഘണ്ടുവാണിത്. ഭാഷാപരമായി ഒറ്റപ്പെട്ടു പോയ തീരദേശങ്ങളുടെ അനുഭവമൊഴികളെ സൂക്ഷ്മമായി രേഖപ്പെടുത്തി വയ്ക്കാനാണ് ഇതിൽ കവി കൂടിയായ സമ്പാദകൻ ശ്രമിച്ചിട്ടുള്ളത്. കവിതയിലെന്ന പോലെ അക്കാദമിക രംഗത്തും അത് അനിവാര്യമാണെന്ന ബോധ്യമാണ് എഴുത്തുകാരനെ ഈ ശ്രമത്തിലേക്ക് നയിച്ചതെന്ന് വ്യക്തം.ഡി അനിൽകുമാറിന്റെ കവിതയിൽ സജീവമായി കടന്നുവരുന്ന ഭാഷയുടെ ആഴവും പരപ്പും ഈ പുസ്തകം വെളിവാക്കുന്നുണ്ട്. കവിതയുടെ ഫുട്നോട്ടുകളായി മാത്രം ഒതുങ്ങേണ്ടവയല്ല വാക്കുകൾ എന്ന വസ്തുതയും അവ പങ്കുവെയ്ക്കുന്നു. രേഖപ്പെടുത്തതെ വാമൊഴിയായി അതിജീവിച്ച ഭാഷയുടെ ചരിത്രവും ഭൂമിശാസ്ത്രവും ഈ പുസ്തകം പങ്കുവെയ്ക്കുന്നു. കൊല്ലത്തെ പ്രവ്ദ ബുക്സ് ആണ് പ്രസാധകർ.