സി.വി കുഞ്ഞുരാമന്‍ സാഹിത്യപുരസ്‌കാരം മലയാളത്തിലെ പ്രശസ്ത കവയിത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സുഗതകുമാരിക്ക്. മലയാള സാഹിത്യത്തിനും ഭാഷക്കും നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 10,001 രൂപയും പ്രശസ്തിപത്രവും ആര്‍ട്ടിസ്റ്റ് ബി.ഡി ദത്തന്‍ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
സി.വി കുഞ്ഞുരാമന്‍ ഫൗണ്ടേഷന്റെ 16-ാമത് പുരസ്‌കാരമാണിത്.സി.വി കുഞ്ഞുരാമന്റെ 70-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ പത്തിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പിക്കും.