സിവി ഫൗണ്ടേഷനും സിവി സാഹിത്യവേദിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രഥമ സി വി രാമന്‍ പിള്ള നോവല്‍ പുരസ്‌കാരം ലതാലക്ഷ്മിയുടെ ‘തിരുമുഗള്‍ബീഗം’ എന്ന നോവലിനായിരുന്നു. വി മധുസൂദനന്‍ നായര്‍, പി വത്സല, ആഷ മേനോൻ എന്നിവർ അടങ്ങുന്നതായിരുന്നു വിധിനിർണയ സമിതി.
പുരസ്‌കാരം ഓഗസ്റ്റ് ഒന്നിന് മലയാളത്തിന്റെ പ്രിയഎഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ സമ്മാനിക്കും. പ്രശസ്ത സിത്താര്‍ വാദകനായ പണ്ഡിറ്റ് രവിശങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള നോവലാണ് തിരുമുഗള്‍ബീഗം’. ദാമ്പത്യജീവിതവും കലാജീവിതവും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ഇതിലെ പ്രമേയം. 2014-ലാണ് ഈ കൃതി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചത്.