ചുവന്ന സൂര്യൻ

 

 

 

 

 

ഉയർന്നുയർന്നു
മലയാളമനസ്സിൽ വാനോളമുയർന്നു
വീണ്ടുമുദിച്ചു ചുവന്ന സൂര്യൻ
നാടാകെ രോമാഞ്ചമുണർത്തിയാ
ചോപ്പിൻ പൊൻകിരണങ്ങൾ
നന്മ വിതറും പൊൻകിരണങ്ങൾ
സ്നേഹം വിടർത്തും പൊൻകിരണങ്ങൾ

മതിയില്ലാത്തവർ
മതമൊരായുധമാക്കിയപ്പോൾ
മർത്ത്യനു വേണ്ടതു മതമല്ല
നിറഞ്ഞ മനം തന്നെ
എന്നറിഞ്ഞു സൂര്യൻ

വിശക്കുന്നോനെയൂട്ടിയും
കരയുന്നോനെയാശ്വസിപ്പിച്ചും
ഒറ്റപ്പെട്ടോനെയൊപ്പം കൂട്ടിയും
മാനവഹൃത്തിൽ തിരിതെളിയിച്ചു

പേമാരിയായാലും മഹാമാരിയായാലും
തളരാതെ തളർത്താതെ
അരുമപ്രജയാം നമ്മെ വാക്കിൻ കൈകുടന്നയിൽ

ചേർത്തു നിർത്തിയൊരാനന്മമരമാ തണലിൽ
നാമേറെ സമ്പന്നറേറെ സുരക്ഷിതർ

ഞാനല്ല നീയല്ല നിങ്ങളല്ല
നമ്മളെന്നു നമ്മെ പഠിപ്പിച്ചു
നാടിൻ മനസ്സ് തൊട്ടറിഞ്ഞു

ഇന്ന് മനുഷ്യരാശിക്കാകെ
ഒരേയൊരു മതം
വിശപ്പിൻ വിലയറിയുന്ന
സമത്വത്തിൻ സത്യമറിയുന്ന
ഏവരും സമന്മാരെന്നോതുന്ന
കാലാതീതമാം കമ്മ്യൂണിസം

ഇന്ന് മനുഷ്യമനസ്സുകൾക്കാകെ
ഒരേയൊരു നിറം
സത്യത്തിന്റെ , ഐക്യത്തിന്റെ
കരുതലിന്റെ , പരസ്പര വിശ്വാസത്തിന്റെ
ചോര തിളയ്ക്കും ചുവപ്പു നിറം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here