കുസാറ്റ് ലൈബ്രറി നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. സർവകലാശാല വൈസ് ചാൻസലർ ജെ. ലത ഉദ്ഘാടനം ചെയ്തു.കുസാറ്റ് സെമിനാർ കോംപ്ലക്സിലെ മിനി ഹാളിൽ നടന്ന ചടങ്ങിൽ നോവലിസ്റ്റ് സേതു മുഖ്യ പ്രഭാഷണം നടത്തി.ലൈബ്രറിയിലെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ ഉപയോഗിച്ച് പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനമായ ഓഡിയോ വിഷ്വൽ റിസർച്ച് സെൻറർ ഉദ്ഘാടനവും വൈസ് ചാൻസലർ നിർവഹിച്ചു. സർവകലാശാല ലൈബ്രറി ചുമതലയുള്ള ഡോ. സി. ബീന എഴുത്തുകാരിയും കുസാറ്റ് സെനറ്റ് അംഗവുമായ പ്രിയ എ.എസ്., ഡെപ്യൂട്ടി ലൈബ്രേറിയൻ ഡോ. വീരാൻകുട്ടി എന്നിവർ സംസാരിച്ചു. പുസ്തകോത്സവം പന്ത്രണ്ടിന് സമാപിക്കും.
Home പുഴ മാഗസിന്