കുസാറ്റിൽ സെക്യൂരിറ്റി ഓഫീസർ ഒഴിവ്

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീ കൃത സർവകലാശാലാ ബിരുദവും സർക്കിൾ ഇൻസ്പെക്ടർ റാങ്കിൽ താഴെയ ല്ലാതെ പോലീസിലോ ക്യാപ്റ്റനിൽ കുറയാത്ത റാങ്കിൽ ആർമിയിലോ പാരാമിലിട്ടറിയിലോ പത്തു വർഷത്തെ പ്രവൃത്തി പരിചയവുമാണ് വേണ്ട യോഗ്യത. 65 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷി ക്കാം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 25. രജിസ്ട്രേഷൻ ഫീസ് ജനറൽ/  ഒ.ബി.സി ₹.640/- ഉം എസ്.സി /എസ്.ടി. ₹.120/- ഉം ആണ്.  അപേക്ഷയുടെ പ്രിന്റ് ഔട്ടും പ്രായം,  യോഗ്യത, സമുദായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പും ഫീ റസീറ്റ് / എറണാകുളത്തു മാറാവുന്ന, രജിസ്ട്രാർ, കൊച്ചിൻ യൂണി വേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി എന്ന പേരിലെടുത്ത ഡി.ഡി.യും “ആപ്ലിക്കേഷൻ ഫോർ ദ പോസ്റ്റ് ഓഫ് സെക്യൂരിറ്റി ഓഫീസർ ഓൺ കോൺട്രാക്ട് ബെയ്സിസ്” എന്നു രേഖപ്പെടുത്തിയ കവറിൽ രജിസ്ട്രാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക് നോളജി, കൊച്ചി-682022 എന്ന വിലാസത്തിൽ മാർച്ച് 30നകം ലഭിക്കണം. അപേക്ഷാഫോമും വിശദവിവരങ്ങളും www.cusat.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
കുസാറ്റ് ഡി.പി.ആർ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English