26-മത് ഐ.എഫ്.എഫ്.കെ IFFK 2022 അവസാനിച്ചു.173 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. വെള്ളി നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന ചടങ്ങ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി മുഖ്യാതിഥിയായി. ചടങ്ങില്‍ എഴുത്തുകാരന്‍ ടി. പത്മനാഭന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സഹകരണ മന്ത്രി വി.എന്‍ വാസവന്‍ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് സുവര്‍ണ്ണ ചകോരം നേടിയ സിനിമ, മേളയില്‍ പ്രദര്‍ശിപ്പിച്ചു.