കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവം 2018 മെയ് 6,7,8,9 തീയതികളിലായി തൃശൂര്‍ ടൗണ്‍ഹാളില്‍ അരങ്ങേറും. മെയ് 6ന് രാവിലെ 9 മണിക്ക് ആരംഭിച്ച പുസ്തകോത്സവത്തോടുകൂടി പരിപാടികള്‍ക്ക് തുടക്കമായി. 3 മണിക്ക് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ സാംസ്‌കാരികോത്സവം ഉദ്ഘാടനംചെയ്തു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ഡോ. വി.കെ. അബ്ദുല്‍ അസീസ് ചടങ്ങില്‍ മുഖ്യാതിഥിയായി. കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് 4.30ന് 300 ആളുകള്‍ അണിനിരക്കുന്ന അറബനമുട്ടും കവിയരങ്ങും നടന്നു. രണ്ടാം ദിനമായ മെയ് 7ന് 9 മണിക്ക് മാറ്റി നിര്‍ത്തപ്പെട്ടവര്‍ പങ്കുചോദിക്കുന്നു എന്ന വിഷയത്തിലൂന്നിയ പഠനശാല രാംപുരിയാനി ഉദ്ഘാടനം ചെയ്തു.
സമൂഹം, സംസ്‌കാരം, രാഷ്ട്രീയം എന്നീ വിഷയങ്ങളില്‍ പ്രമുഖര്‍ സംവദിച്ചു. വൈകുന്നേരം 5 മണിക്ക് കുട്ടികളുടെ കരാട്ടെ പ്രദര്‍ശനവും 7 മണിക്ക് മഹ്ഫൂസ് കമാലും സംഘവും അവതരിപ്പിക്കുന്ന ഗസലും നടന്നു.ഇന്ന്‍ കുട്ടികളുടെ പാട്ടും പറയലും, കലാലയം നേതൃസഭ, എഴുത്തിന്റെ രാഷ്ട്രീയം, കലാവട്ടം, വായനക്കാര്‍ പുസ്തകം വായിക്കുന്നു, ഫാഷിസ്റ്റ് കാലത്തെ ജനാധിപത്യജീവിതം, തെരുവിന്റെ പാട്ട് തുടങ്ങിയ പരിപാടികള്‍ അരങ്ങേറും. അവസാന ദിവസമായ മെയ് 9ന് ഫാഷിസത്തിനെതിരെ ചിത്രരചന, അറിവിന്റെ രാഷ്ട്രീയം, ലൈതികത, പോരാളികളുടെ ഒത്തുചേരല്‍ തുടങ്ങിയ പരിപാടികളും നടക്കും. വൈകിട്ട് 4 മണിക്ക് സമാപന സമ്മേളനത്തോടെ സാംസ്‌കാരികോത്സവം അവസാനിക്കും.