കാക്കമുട്ടകൾ

കാക്കക്കൂട്ടിലെ മുട്ടകളെല്ലാം
താഴേക്കു വലിച്ചെറിഞ്ഞു പൊട്ടിക്കുമായിരുന്നു.
കാക്കകൾ ഉറക്കെ കരയുമായിരുന്നു.
തെങ്ങുകൾ ദുഃഖത്തിൽ വിതുമ്പി.
അയാൾ ഇന്നലെ രാത്രി തെങ്ങു വീണ് മരിച്ചു.

ബലി കഴിഞ്ഞു
ബലിച്ചോറ് ഒരുക്കി
മക്കൾ കൈകൊട്ടി വിളിച്ചു.
കാക്കകൾ വന്നില്ല
വന്നതോ
അടുത്ത ക്രിസ്തുമസിന്
കൊല്ലാനിരുന്ന പൂവൻകോഴി മാത്രം.

കടൽക്കരയിൽ
പുത്രകാമേഷ്ടി യാഗത്തിലായിരുന്നു
മുട്ടയിടാൻ മറന്നുപോയ എല്ലാ കാക്കകളും.
പൊട്ടിച്ച മുട്ടകളെല്ലാം തിരിച്ചുതന്നാൽ
ബലിയിൽ പങ്കെടുക്കുമെന്ന്
കാക്കകളുടെ രാജാവ് ഉത്തരവിറക്കി.

ബിനു ഇടപ്പാവൂർ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here