കുരിശ്






ഉളിയും ചുറ്റികയും പ്രയോഗിച്ച്
കയ്യിലെ തഴമ്പുകൾ പൊട്ടിയിട്ടും
നസ്രേത്തിലെ റോമൻ പട്ടാളത്തിന്
കുരിശുകൾ കൂട്ടികൊടുത്തു.
ജീവിതലക്ഷ്യദർശനങ്ങളിലെ   
പീഡകൾ കുരിശുകളായി.                   
മത ഭ്രാന്തിന്റെ ജൂഡാസും,                   
  മഗ്ദലന ഗണിക മറിയവും,
അധിക്ഷേപത്തിന്റെ കളിക്കൂട്ടുകാർ.
സാത്താന്റെ പ്രാദുർഭാവം.                   
ഗിരി പ്രഭാഷണ സ്നാപകൻ
മണൽക്കാട്ടിൽ ഈശ്വരനോട്
അനാദിയായി  സംവദിച്ചു.
  പ്രലോഭനങ്ങളെ തടുത്തു.     
അടക്കിന്റെ  നാലാംനാൾ 
 ലാസറിനെ കുഴിയിൽ നിന്നുയർത്തി.
  ജറുസലേം ദേവാലയം ആക്രമിച്ച്       
 തന്നെ ഒറ്റിക്കൊടുക്കണമെന്ന്     
 ജൂദാസിനോട് യേശു.           
 ഈശ്വരൻ വിമുക്തനാക്കിയെന്ന് 
 കുരിശിലെ യേശുവിനോട് മാലാഖ.  കുരിശാരോഹണത്തെ പറ്റിയും  ഉയിർത്തെഴുന്നേപ്പിനെപറ്റിയും   
അന്ത്യ വിസ്താരം നടന്നപ്പോൾ ലക്ഷ്യസാക്ഷാൽക്കാരത്തിൽ പരാജയപ്പെട്ടെന്നു ജൂദാസ്.         
 യേശു വിധിയെ പഴിച്ചു,             
അനാദിയായി കുരിശിൽ കിടക്കാൻ.


അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here