ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വർഷം തോറും നൽകിവരുന്ന ക്രോസ് വേഡ് പുരസ്‌കാരത്തിനുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ചു.ഫിക്ഷൻ ,നോൺ ഫിക്ഷൻ ,ബിസിനസ്സ് ,ജീവചരിത്രം ,ആരോഗ്യം,ബാലസാഹിത്യം എന്നീ വിഭാഗങ്ങളിൽ ആണ് അവാർഡുകൾ നൽകുന്നത്.
ഫിക്ഷൻ എഴുത്തുകാരുടെ ചുരുക്കപ്പട്ടികയിൽ ചേതൻ ഭഗത്ത് ,രവീന്ദർ സിംഗ് ,ട്വിങ്കിൾ ഖന്ന എന്നിവരുടെ പുസ്തകങ്ങൾ ഉണ്ട്.ചേതൻ ഭഗത്തിന്റെ ‘വൺ ഇന്ത്യൻ ഗേളാണ്’ അവസാന ഘട്ട പട്ടികയിൽ ഇടം പിടിച്ചത്. രവീന്ദർ സിങ്ങിന്റെ ‘ദിസ് ലവ് ദാറ്റ് ഫീൽസ് റൈറ്റ് ‘ എന്ന പുസ്തകമാണ് പട്ടികയിലുള്ളത്
നോൺ ഫിക്ഷൻ വിഭാഗത്തിൽ സദ്ഗുരുവിന്റെ ഇന്നർ എഞ്ചിനീയറിങ് എന്ന പുസ്തകം പുരസ്കരത്തിനുള്ള പട്ടികയിൽ ഉണ്ട്.രുചി ശർമയുടെ ‘ദി റൈസ് ആൻഡ് ഫാൾ ഓഫ് നേഷൻസ്’ എന്ന പുസ്തകവും ഇതേ വിഭാഗത്തിൽ ഇടം നേടി
ജീവചരിത്രങ്ങളുടെ ചുരുക്കപ്പട്ടികയിലെ പ്രധാന ആകർഷണം കരൺ ജോഹറിനെപ്പറ്റി പൂനം സക്‌സേന എഴുതിയ ‘ആൻ അൺ സൂട്ടബിൾ ബോയ് ‘ ആണ്. യസീർ ഉസ്മാൻ എഴുതിയ ‘രേഖ അൺടോൾഡ് സ്റ്റോറി’ യും ഈ വിഭാഗത്തിലെ ശ്രദ്ധ നേടിയ പുസ്തകമാണ്.
www.crosswordbookawards.com എന്ന സൈറ്റ് വഴി ഓൺലൈൻ വോട്ട് രേഖപ്പെടുത്തി വായനക്കാർക്കും അവാർഡിന്റെ ഭാഗമാകാൻ അവസരമുണ്ട്.