ഹൂസ്റ്റൺ:- ടെക്സസിലും പ്രത്യേകിച്ച് ഹൂസ്റ്റണിലും കോവിഡ് 19 കേസുകൾ അനുദിനം വർധിച്ചു വരുന്നതിനിടയിൽ ഗാൽവസ്റ്റൺ ഹൂസ്റ്റൺ ആർച്ച് ഡയോസിസ് റിട്ടയർമെന്റ് ഫെസിലിറ്റിയിലെ നാല് റിട്ട. ഹൂസ്റ്റൺ വൈദികർക്കും ആർച്ച് ബിഷപ്പ് എമിരറ്റസ് ജോസഫ് എ എം ഫിയൊറൻസിക്കും കോവിഡ് വൈറസ് സ്ഥിരീകരിച്ചതായി ജൂൺ 29 തിങ്കളാഴ്ച രാവിലെ ആർച്ച് ഡയോസിസ് അറിയിച്ചു.
18 വൈദികരാണ് ഇവിടെ കഴിയുന്നത് .ഫുഡ് സർവീസ് കോൺട്രാക്റ്റർ സ്റ്റാഫിലെ അംഗത്തരം കെയർ ഗിവറിനും കോവിഡ് കണ്ടെത്തിയതോടെയാണ് ഫെസിലിറ്റിയിലുള്ള എല്ലാവർക്കും പരിശോധന നടത്തിയത്.12 പേരുടെ ഫലം നെഗറ്റീവായിരുന്നു. കോവിഡ് 19 പോസിറ്റിവ് കണ്ടെത്തിയവരിൽ ഓക്സിലിയറി ബിഷപ്പ് വിൻസൻറ് എം.ഫിയറൊൻസിയും ഉൾപ്പെടുന്നു.
കോവിഡ് കണ്ടെത്തിയവർ 14 ദിവസത്തെ ക്വാറൻറിനിൽ അവരവരുടെ മുറികളിൽ തന്നെ കഴിയണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
കോവിഡ് 19 രോഗികൾക്കു വേണ്ടി പ്രത്യേകം കോവിഡ് കണ്ടെത്തിയ വൈദിക ശ്രേഷ്ഠനും വൈദികർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ആർച്ച് ഡയോസിസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
Click this button or press Ctrl+G to toggle between Malayalam and English