കോവിഡ് ബാധിതരുടെ എണ്ണം 3 മില്യണും കടന്ന് കുതിക്കുന്നു

 

കോവിഡ് അമേരിക്കയിൽ ദ്രുതഗതിയിൽ പടർന്നുപിടിക്കുകയാണ്. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുപ്രകാരം ഇന്ന് അമേരിക്കയിൽ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3 മില്യൺ (30 ലക്ഷം) കവിഞ്ഞു. ഇതിൽ 1.3 ലക്ഷം പേർ മരണമടഞ്ഞു. ജൂൺ 11-ആം തീയതി ഈ സംഖ്യ 2 മില്യൺ ആയിരുന്നു.

കോവിഡ്-19 ബാധിതർ ന്യൂ യോർക്ക്, സിയാറ്റിൽ തുടങ്ങി ചുരുക്കം നഗരങ്ങളിലേ ആദ്യഘട്ടത്തിൽ വൻതോതിൽ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴത് മിക്കവാറും സംസ്ഥാനങ്ങളിലും ഒരു പ്രധാന ആരോഗ്യ പ്രതിസന്ധി ആയികൊണ്ടിരിക്കുകയാണ്.
ലോക്ക്ഡൗൺ പോലെ സാമൂഹിക അകലം പാലിക്കാനുള്ള ജനങ്ങളുടെയും അത് നടപ്പിലാക്കാനുള്ള  സർക്കാരുകളുടെയും വിമുഖതയാണ്  രോഗബാധ ഈ  ഉയർന്ന നിരക്കിൽ എത്തുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English