വേറിട്ട ഡിസൈനുകളിലൂടെ നമ്മെ അമ്പരപ്പിച്ച അനുഗൃഹീത കലാകാരന്‍, പുസ്തക- സിനിമാ പോസ്റ്റര്‍ ഡിസൈനറും ചിത്രകാരനുമായ ആര്‍ മഹേഷിന്റെ സ്മരണയില്‍ ഗ്രീന്‍ പെപ്പര്‍ പബ്ലിക്ക ഏര്‍പ്പെടുത്തുന്ന മികച്ച പുസ്തക ഡിസൈനര്‍ക്കുള്ള അവാര്‍ഡ് 2019 ന് സൃഷ്ടികള്‍ ക്ഷണിക്കുന്നു.
2018 സെപ്തംബര്‍ നുശേഷം (ഒക്ടോബർ 1 മുതൽ) 2019 സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളാണ് പരിഗണിക്കുക. ഡിസൈനര്‍ക്കോ പ്രസാധകര്‍ക്കോ അപേക്ഷിയ്ക്കാവുന്നതാണ്. പുസ്തകത്തിന്റെ 2 കോപ്പികളും ഡിസൈനറുടെ ബയോഡാറ്റയും സഹിതം എന്‍ട്രികള്‍ കൊറിയര്‍ ആയി, ഗ്രീന്‍ പെപ്പര്‍ പബ്ലിക്ക, ശാസ്തമംഗലം പി ഒ, തിരുവനന്തപുരം 10, 9447558558 എന്ന വിലാസത്തില്‍ നവംബര്‍ 10 നകം എത്തുന്ന വിധത്തില്‍ അയയ്ക്കണം.
ഡിസൈനര്‍മാരും എഡിറ്റര്‍മാരും അടങ്ങിയ അവാര്‍ഡ് നിര്‍ണ്ണയ സമിതി തെരഞ്ഞെടുക്കുന്ന ഡിസൈനര്‍ക്ക് പുരസ്കാര ശില്പവും ക്യാഷ് അവാര്‍ഡും നല്‍കുന്നതായിരിക്കും.
നിബന്ധനകള്‍.
……………………
• 2018 ഒക്ടോബര്‍ 1 നും മുതല്‍ 2019 സെപ്തംബര്‍ 30 നും ഇടയില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളായിരിക്കണം
• മാഗസിന്‍ കവറുകള്‍ പരിഗണിക്കുന്നതല്ല. 1/8 ഡമ്മി വലിപ്പത്തിലുള്ള പുസ്തക കവറുകള്‍ മാത്രമേ പരിഗണിയ്ക്കൂ.
• ഒരു ഡിസൈനറുടെ ഒന്നില്‍ കൂടുതല്‍ സൃഷ്ടികള്‍ അയക്കാവുന്നതാണ്.
• പുസ്തകങ്ങളുടെ 2 കോപ്പികള്‍, ഡിസൈനറുടെ ബയോഡാറ്റ, അവാര്‍ഡിന് സമര്‍പ്പിക്കുന്ന ഡിസൈന്‍ ചെയ്യാന്‍ ഉപയോഗിച്ച സോഫ്റ്റ്‌വെയറുകള്‍ ഏതാണെന്നുള്ള വിവരങ്ങള്‍ എന്നിവയുള്‍പ്പെടുന്നതായിരിക്കണം ഓരോ എന്ട്രിയും.
• എന്‍ട്രികള്‍ കൊറിയര്‍ ആയി മാത്രമേ സ്വീകരിക്കൂ. തപാല്‍/ സ്പീഡ് തപാല്‍ എന്ട്രികള്‍ പരിഗണിക്കുന്നതല്ല.
• നവംബര്‍ 10 നു ശേഷം ലഭിക്കുന്ന എന്‍ട്രികള്‍ പരിഗണിക്കുന്നതല്ല
• ഗ്രീന്‍ പെപ്പര്‍ പബ്ലിക്ക പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പരിഗണിക്കുന്നതല്ല.