കോസ്റ്റ ബുക് ഓഫ് ദ ഇയർ-2020 ; മൊണിക് റോഫെക്ക്‌

ബ്രിട്ടീഷ് എഴുത്തുകാരിയും ഓർമ്മക്കുറിപ്പുകളിലൂടെ പ്രശസ്തയുമായ മൊണിക് റോഫെയുടെ ആറാമത്തെ കൃതിയായ ‘ദ മെർമെയ്ഡ് ഓഫ് ദ ബ്ളാക് കൊൻച്: എ ലവ് സ്റ്റോറി’ കോസ്റ്റ ബുക് ഓഫ് ദ ഇയർ-2020 ആയി തിരഞ്ഞെടുക്കപ്പെട്ടു. യു.കെയിലും അയർലന്റിലും താമസിക്കുന്ന എഴുത്തുകാർക്കുള്ള പുരസ്കാരമാണ് കോസ്റ്റ ബുക് ഓഫ് ദ ഇയർ. പ്രഥമ നോവൽ, നോവൽ, ജീവചരിത്രം, കവിത, ബാലസാഹിത്യം എന്നീ അഞ്ച് സാഹിത്യമേഖലകളിലെ മികച്ച കൃതികൾക്കാണ് കോസ്റ്റ ബുക് ഓഫ് ദ ഇയർ അവാർഡ് നൽകുന്നത്.

കരീബിയൻ ജീവിതം പശ്ചാത്തലമായി വരുന്ന നോവൽ മീൻപിടിത്തക്കാരനായ ഡേവിഡിന്റെയും അയ്കായിയ എന്ന പെൺകുട്ടിയുടെയും പ്രണയമാണ് പറയുന്നത്. ഡേവിഡിന്റെ അസൂയാലുക്കളായ മറ്റു ഭാര്യമാരുടെ ശാപത്താൽ മത്സ്യകന്യകയായി മാറിയ അയ്കായിയുടെ പ്രണയം അതിതീവ്രമായി അവതരിപ്പിക്കുക വഴി ഏതു പ്രായക്കാർക്കും പ്രിയങ്കരമായിത്തീർന്ന നോവലാണ് ദ മെർമെയ്ഡ് ഓഫ് ദ ബ്ളാക് കൊൻച്:എ ലവ് സ്റ്റോറി.’

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here