നമ്മുക്കെന്നും ഒരുക്കമാണ്,
ഒരുക്കമില്ലാത്ത ഒരു ദിനരാത്രവും കഴിഞ്ഞ് പോയിട്ടില്ല.
മുഖത്തെ ഒരു സൂക്ഷ്മ കണിക പോലും കണ്ടെത്തുന്നു,
അതിനെ ഇല്ലാതാക്കാൻ വെമ്പൽ കൊള്ളുന്നു.
മുടിയുടെ അഴക് ഒരുക്കത്തിന് വില്ലനാവുമ്പോൾ
സൈഡിലേക്ക് മാറ്റുന്നു.
അതിലൊരു അഴക് ചാർത്തുന്നു.
എല്ലാം ഒരുക്കത്തിന് മാറ്റ് കൂട്ടുന്നു.
ശരിക്കുള്ളൊരുക്കത്തിന് അറിയിപ്പ് വന്നാൽ
ഇതിനൊക്കെ പക്ഷെ, എന്തു പ്രസക്തി.