നോട്ടുകൾ കൊണ്ടൊരു കോട്ട കെട്ടി കോട്ടയിൽ ഇരുന്നു ഞാൻ പാട്ടുപാടി…
പാട്ടിൻറെ പല്ലവി പാടിയപ്പോൾ കൊറോണ വികൃതി കാട്ടി വായിൽ കൂടി കടന്നുപോയി…
ആശങ്കയോടെ ഞാൻ ആശുപത്രിയിൽ ചെന്നപ്പോൾ കൊറോണ കൊറോണ തന്നെ..
പെട്ടെന്നുതന്നെ പറഞ്ഞുകൊണ്ടവർ ചുറ്റുംകൂടി പരിചരിക്കാൻ ആരോരും കയറാത്ത ഗുഹയിൽ അടച്ച് അവർ പെട്ടെന്ന് തന്നെ കടന്നുപോയി…. ബന്ധുജനങ്ങളും പരിചാരകരും ഒപ്പം കൂടി വികൃതി കാട്ടാൻ. ..
ആരോരും കയറാത്ത ഗുഹയിൽ അടച്ചവർ പെട്ടന്ന് തന്നെ കടന്ന് പോയി.
രണ്ടായിരത്തിന്റെ നോട്ടുമായി അവർ പരിഹസിച്ചു കൊണ്ട് കടന്നുപോയി ,രണ്ടു രൂപയുടെ വില ഇല്ലാതെ ഞാൻ ഗുഹയിലൂടെ ഓടിനടന്നു…
കെട്ടിയ കോട്ടകൾ നിലംപരിശ് ആയപ്പോൾ നിലവിളി എല്ലാം നിർജീവമായി….
Click this button or press Ctrl+G to toggle between Malayalam and English