ചേരുവകൾ:
* കോണ്‍ഫ്ലവര്‍-ഒരു കപ്പ്
* പഞ്ചസാര-രണ്ടര കപ്പ്
* നെയ്യ്-അര കപ്പ്
* ഏലക്കപ്പൊടി-ആവശ്യത്തിന്
* പാല്‍-ഒരു ടീസ്പൂണ്‍
* കേസരി പൗഡര്‍-ആവശ്യത്തിന്
* അണ്ടിപ്പരിപ്പ്-എട്ട്
പാകം ചെയ്യേണ്ടവിധം:
പരന്ന അടിഘനമുള്ള പാത്രത്തില്‍ പഞ്ചസാരയും കുറച്ച് വെള്ളവും ചേര്‍ത്ത് അടുപ്പില്‍വെച്ച് തിളക്കുമ്പോള്‍ അതില്‍ പാലൊഴിച്ച് പതഞ്ഞു വരുന്ന അഴുക്ക് എടുത്തുകളയുക. അതിനുശേഷം പാവാകുമ്പോള്‍ അതില്‍ കോണ്‍ഫ്ലവര്‍ വെള്ളം ചേര്‍ത്ത് കലക്കിയൊഴിച്ച് കേസരി പൗഡറും ചേര്‍ത്ത് ചുരുണ്ടുവരുന്നതുവരെ ഇളക്കുക. അടിയില്‍ പിടിക്കാതെ കുറേശ്ശയായി നെയ്യും ഒഴിക്കുക. ഹല്‍വ പാകത്തിന് വാങ്ങിവെച്ച് അതില്‍ ഏലക്കപ്പൊടി ചേര്‍ത്ത് അണ്ടിപ്പരിപ്പ് ചെറുതാക്കി നെയ്യില്‍ വറുത്തിട്ട് ചേര്‍ത്തിളക്കി നെയ്യ് പുരട്ടിയ പരന്ന പാത്രത്തില്‍ ഒഴിച്ചുപരത്തി ആറിയ ശേഷം വേണ്ട ആകൃതിയില്‍ കഷണങ്ങളായി മുറിച്ചെടുത്ത് ഉപയോഗിക്കുക. കോണ്‍ഫ്ലവറില്‍ കൂടുതല്‍ വെള്ളം ചേര്‍ത്ത് ഇളക്കുകയാണെങ്കില്‍ ഹല്‍വ നല്ലതായിരിക്കും