വെട്ടിക്കൊല്ലുന്നതിന്റെയും
വെടിവെച്ചു കൊല്ലുന്നതിന്റെയും
പകർപ്പവകാശം
മറ്റൊരു കൂട്ടർ കൈവശപ്പെടുത്തിയത്
കൊണ്ടാണത്രെ
ഒരു മിണ്ടാപ്രാണിയെ
അടിച്ചു തന്നെ കൊന്നത്.
കൊല്ലുന്നതിന്റെ
ജീവനുള്ള രംഗങ്ങങ്ങളുടെ
പകർപ്പവകാശം
മറ്റാരും കട്ടെടുക്കാതിരിക്കാനത്രെ
കൊന്നവർ തന്നെ
ക്യാമറ വെച്ച് പകർത്തിയെടുത്തത്.
നിലവിളിക്കുന്നതിന്റയും
വിങ്ങിക്കരയുന്നതിന്റെയും
പകർപ്പവകാശം മറ്റാരൊക്കെയോ
തട്ടിയെടുത്തത് കൊണ്ടാണത്രെ
മിണ്ടാപ്രാണിയായി
മരണം വരിച്ചത്.,
തട്ടിയെടുത്ത്
നാടുവിടുന്നതിന്റെയും
കള്ളം പറഞ്ഞ് നല്ല പിള്ളയായതിന്റെയും
പകർപ്പവകാശങ്ങൾ
വേറൊരു കൂട്ടർ തട്ടിയെടുത്തതിനാൽ
മിണ്ടാപ്രാണിയായി
സത്യസന്ധനായി നിന്നു കൊടുത്തു.
അല്ലെങ്കിലും പകർപ്പവകാശം
ലംഘിക്കാൻ പാടില്ലല്ലോ.!
നല്ല വരികൾ …
ആകാശം പട്ടം…ചിലർ…
നല്ല വരികൾ …
ഒന്നിമും അവകാശമില്ലാത്തവർ..ചിലർ.
നല്ല വരികൾ …
ഒന്നിമും അവകാശമില്ലാത്തവർ..ചിലർ