പളുങ്ക് പാത്രമുടഞ്ഞു …
എൻ പരവതാനിയെരിഞ്ഞൂ.
സൗഗന്ധികപ്പൂ കൊഴിഞ്ഞു..
പൊൻപ്രദോഷ സന്ധ്യയും വിടപറഞ്ഞു .
ഇരുൾവീണ പാതയിൽ ഒരു തരി വെട്ടമായി
വെള്ളി താരകമേ നീ വരുമോ..
അവ്യക്ത വ്യക്തത തങ്ങും വഴികളിൽ…
കാലിടറുന്നു …വലയുന്നൂ-
യെൻ പളുങ്ക് പാത്രം വീണുടയുന്നൂ…
മൺചിരാതിൽ എണ്ണ വറ്റീ…
അമൃത കുംഭത്തിൻ ഉറവ വറ്റീ…
ആത്മവിശ്വാസമേ.. തളരരുതേയെൻ ..
ഹൃദയ ചേതനയെ തളർത്തരുതേ…..