കലുഷങ്ങളിൽ കുതിരുമ്പോൾ
കടൽക്കരയിൽ തിരയെണ്ണി
കൈവിരൽ ഞൊട്ടയിട്ടു
ചക്രവാളത്തിൽ കണ്ണു നട്ടു
ആഗ്രഹങ്ങൾ ആറ്റുനോറ്റു
അനന്തമായി അലയടിച്ചു.
സാഗരമടിയിൽ പൂണ്ടൊരു ശംഖ്
തിരചൂഴ്‌ന്നെടുത്തു തീരത്തുമറിച്ച ശംഖ്
മണൽത്തരിയ്‌ക്കൊപ്പം നിരങ്ങിനീങ്ങി
തീരം പുല്കി, അവിടെ കിടന്നു
തിരനുരകളാൽ ഇടയ്ക്ക് മലർന്നു,
ഇടയ്ക്ക് കമിഴ്ന്നു.
ഒന്നുമറിയാത്തൊരു കുഞ്ഞ്
തിരയിൽ നുരയും പതയിൽ
കാല്‌പുതച്ചു കളിക്കുംനേരം
കാലിൽ തടഞ്ഞൊരു ശംഖ്
കാതിൽ കടലിരമ്പി
കഥകളിൽ കടൽ നിറഞ്ഞു
Click this button or press Ctrl+G to toggle between Malayalam and English