പ്രബന്ധമത്സരം : ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല

ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി വർഷം തോറും നടത്തിവരുന്ന പ്രബന്ധമത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു.  കുമാരനാശാന്റെ ‘ചണ്ഡാലഭിക്ഷുകി’ പ്രസിദ്ധീകരിച്ചിട്ട് 100 വർഷം പൂർത്തിയാകുന്ന ഈ കൊല്ലം ‘ചണ്ഡാലഭിക്ഷുകിയും സമകാലികതയും’ എന്നതാണ് പ്രബന്ധ മത്സരത്തിനുള്ള വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഏറ്റവും മികച്ച പ്രബന്ധത്തിന് 5,001/- രൂപയും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും.  ചങ്ങമ്പുഴയുടെ ജന്മദിനാഘോഷ ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും. കോവിഡ് മൂലം രണ്ടുവർഷമായി മത്സരം മുടങ്ങി കിടക്കുകയായിരുന്നു.

നിബന്ധനകൾ :

പ്രബന്ധം 30 പേജിൽ കവിയരുത്.

കടലാസിന്റെ ഒരുവശത്ത് മാത്രം എഴുതേണ്ടതാണ്.

പേരും, മേൽവിലാസവും, ഫോൺ നമ്പറും എഴുതിയ കടലാസ് പ്രത്യേകം വച്ചിരിക്കണം.

പഠിക്കുന്ന കോളേജിലെ പ്രിൻസിപ്പാളിന്റെ സാക്ഷ്യപത്രം പ്രബന്ധത്തോടൊപ്പം ചേർക്കണം

പ്രബന്ധം 2022 സെപ്തംബർ 15-ാം തീയതിക്കുമുമ്പായി സെക്രട്ടറി. ചങ്ങമ്പുഴ സ്മാരകഗ്രന്ഥശാല, ഇടപ്പള്ളി – 682024, ഫോൺ 8078156791 എന്ന വിലാസത്തിൽ എത്തിക്കേണ്ടതാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English