വരുംകാലമകലെ
പൊയ് പോയകാലത്തിലോർത്തു
ഇന്നുമൊരു വരുംകാലമെന്ന്.
ജീവനെയറിഞ്ഞതാണാദ്യം
തിരിച്ചറിവിൻെറ പുലർക്കാലം.
പിന്നെ ജീവിതം നുണഞ്ഞു തുടങ്ങിയ കൗമാരം.
കടന്നുപോകും കാലത്തിനിടയിൽ നിഴലുകൾ മായ്ച്ചു
നേരുകൾ തുറന്നു കാട്ടുന്നു യൗവ്വനം.
കാലങ്ങളോരോന്നും ഇന്നലെകളായി മാറുമ്പോൾ
നാളെയൊരിന്നാകും .
ഇന്നിനെയറിയാതെ ഇന്നലെയെ ഓർത്തു-
നാളെയെത്തേടി ഇന്നെന്നതൊരു വെറും വാക്കായി തീരവേ
നാളെയെന്നത് നിറംമങ്ങിയ വാർദ്ധക്യമായി വന്നൊടുവിൽ
ചുളുങ്ങിയ വിരലുകൾ കൊണ്ടെണ്ണംപിടിക്കാൻ
ഹ്രസ്വമാം കാലത്തിലേക്ക് വഴിമാറി
ഭാവി പരിണാമം ദിനങ്ങളിൽ മാത്രമൊതുങ്ങു൦
പോയകാലത്തിൽ അറിയാതെപോയ
നിറദിനങ്ങളെ ചൂണ്ടി