നാണയപ്പെരുമ

മൗനമാരും കാണാതെ ഇറ്റിറ്റു വീഴുമിതളുകളായി

മനസ്സിൻ ഉരക്കല്ലിൽ അരച്ചുണക്കിയതാം അരിയിലപ്പൂക്കൾ

ജന്മമിനിയുണ്ടാകുമോയെന്നറില്ല ആകാശമൊട്ടുകൾ ഉറ്റു നോക്കി

ജഗത്പല്ലവിയിലുണരുമോ ഇനിയുമാ പുഷ്പകാലം!

വർഷോത്സവം ഒളിച്ചു കളിക്കുന്ന പോലാകുമോയിതുമെന്നും

വെയിൽമാനം അസ്തമിക്കാനാഗ്രഹമില്ലാതെയെന്നറിയുന്നു മഴക്കുരുവികൾ

മറുപടിയോതാനാർക്കുമാവാതെ ഈ ലോകവുമതിൽ ആശ്ചര്യത്തിൽ

ചക്രം വലിക്കുന്ന പോൽ ചരിവിലൂടെ ചൂളമിടുന്നു

അത്ഭുതവരകൾ വരദാനമായി ഈ ഉറുമ്പു രാജ്യത്തിനു

അന്നം മുട്ടിടാതെ നോക്കുന്നു നാടിൻ കാവലാളുകൾ കണക്കെ

കിഴക്കിൻ കുളിരാഗ്നിയിൽ ചാഞ്ചാടും ചൂടുകുട വിരിയുന്നു

കാഴ്ചയിലിനി വരും മധ്യാഹ്നത്തിൽ മൃദുമന്ദസ്മിതങ്ങൾ

പടിഞ്ഞാറിൻ പടയോട്ടമതായൊരുങ്ങുന്നു ആളുന്നതാറും

പിറകെ ഓടുന്നു ഓലപ്പാത്രങ്ങളിൽ അത്താഴമുണ്ണാൻ

വർണ്ണവിമാനം പോൽ പറന്നു തെങ്ങിൻ പൂങ്കുലകളെ തഴുകുന്നു

വീടുകൾ തോറും കാക്കവിളികൾ കാതിനു പ്രിയമുള്ളവയായിടും

കൂടുകളിൽ കാരുണ്യമോടെ വേർപിരിയലിൻ വേദനയൊഴിഞ്ഞു

കരിമഷി പുരളുന്നു വിണ്ണിൻ കൺകളിൽ വജ്രവിസ്മയം

ശബ്ദങ്ങളെല്ലാം മയങ്ങുന്നു മണ്ണും ഉറക്കത്തിലാകുന്നു

ശാന്തത തേടുന്നീ ജീവൽമാർഗ്ഗത്തിൽ നിദ്രയില്ലാതെ

വീണ്ടും വരും പകൽരാത്രി പരിമളങ്ങൾ പരിച്ഛേദങ്ങളുമായി

വിശ്രമം വെടിഞ്ഞു പരിശ്രമം തുടരുന്നു തളരാതെ പതറാതെ!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here