കൊച്ചിൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ മൂന്നാം സീസൺ: എൻട്രികൾ ക്ഷണിച്ചു

 

 

കൊച്ചിൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ മൂന്നാം സീസണിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു. ഓഗസ്റ്റ് ആദ്യവാരത്തിൽ നടക്കുന്ന ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നതിനുള്ള ഹ്രസ്വ ചിത്രങ്ങൾ അയക്കുന്നതിനുള്ള അവസാന തിയതി 2019 ജൂലൈ 15 ആണ്. മലയാള സിനിമയിലെ ശ്രദ്ധേയരായ സംവിധായകർ ഉൾപ്പെടുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡും ശില്പവും പ്രശസ്തി പത്രവും നൽകുന്നു. ചലച്ചിത്ര മേഖലയിലെ പ്രതിഭകളുമായി മത്സാരാർത്ഥികൾക്ക് സംവദിക്കുന്നതിനുള്ള അവസരവുമുണ്ടായിരിക്കും. വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: 8547980517, 8589894343.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here