കൊച്ചി നേവല്‍ഷിപ്പ് റിപ്പയര്‍ യാര്‍ഡില്‍ അവവസരം

 

കൊച്ചി നേവല്‍ഷിപ്പ് റിപ്പയര്‍ യാര്‍ഡില്‍ തൊഴിലവസരം. വിവിധ ട്രേഡുകളിലായുള്ള അപ്രന്റിസ് തസ്തികയിലേക്ക് ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വനിതകള്‍ക്കും അവസരമുണ്ട്. മൂന്ന് ശതമാനം ഒഴിവുകള്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. 172 ഒഴിവുണ്ട്.

മെട്രിക്കുലേഷന്‍/ എസ്.എസ്.എല്‍.സി.യുടെയും ഐ.ടി.ഐ. പരീക്ഷകളിലെയും മാര്‍ക്ക് അടിസ്ഥാനമാക്കി എഴുത്തുപരീക്ഷ/അഭിമുഖ പരീക്ഷ, ശാരീരിക പരിശോധന പോലീസ് വെരിഫിക്കേഷന്‍ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

താല്‍പ്പര്യമുള്ളവര്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച്‌ ആറ് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, മറ്റു സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പുകള്‍ സഹിതം അപേക്ഷ സാധാരണ തപാലില്‍ Admiral Superintendent (For Officer-in-charge, Apprentices Training School), Naval Ship Repair Yard, Naval Base, Kochi- 682004 എന്ന വിലാസത്തില്‍ അയക്കണം.അവസാന തീയതി : ജൂലായ് 23.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English