കൊച്ചിന്‍ മാംഗോ ഷോയ്ക്ക് തുടക്കം

 

 

 

എറണാകുളം അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം പത്താം തീയതി മുതല്‍ 19 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ കൊച്ചിന്‍ മാംഗോഷോ 2019 നടക്കും.

പത്തിന് രാവിലെ 10 മണിക്ക് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള
മാംഗോ ഷോ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള മാമ്പഴങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും മാംഗോ ഷോയില്‍ ഒരുക്കിയിട്ടുണ്ട്. അറുപതില്‍പരം ഇനം മാമ്പഴങ്ങള്‍ മേളയിലുണ്ട്. റസ്പൂരി, ഹിമായുദ്ദീന്‍, ഹരിവങ്ക, കച്ചാമിഠാ എന്നിവ പ്രധാനപ്പെട്ട അപൂര്‍വ്വ ഇനങ്ങള്‍ ആണ്. ഇവയില്‍ പലതും ആദ്യമായാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. മികച്ചയിനം മാവിന്‍ തൈകള്‍ ഷോയോടനുബന്ധിച്ച് മിതമായ നിരക്കില്‍ വാങ്ങാന്‍ അവസരം ഉണ്ടായിരിക്കും. രാവിലെ 10 മുതല്‍ രാത്രി 9 മണി വരെയാണ് പ്രദര്‍ശനം. ടിക്കറ്റ് നിരക്ക് മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2362738

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English