പുതുമയുടെ ശബ്ദവുമായി സി എം എസ് കോളേജിൽ ബിനാലെ ഇന്ന് മുതൽ

 

 

പുതുമയുടെ ശബ്ദവുമായി സി എം എസ് കോളേജിൽ ബിനാലെ നടക്കും.സി എം എസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം നടത്തുന്ന സിഎംഎസ് ബിനാലെ ഫെബ്രുവരി 28 മുതൽ മാർച്ച് രണ്ടു വരെ കോളേജിൽ വെച്ചു നടക്കും.

പെയിന്റിങ്, ഡ്രോയിങ്, ക്ലെമോഡലിങ്, ഫോട്ടോഗ്രാഫ് ആർട് ഇൻസ്റ്റലേഷൻ, കവിതാ മരങ്ങൾ എന്നിവയുടെ പ്രദർശനങ്ങളാണ് നടക്കുക.വിദ്യാർഥിൾക്കും അല്ലാത്തവർക്കും സൃഷ്ടികൾ സമർപ്പിക്കാം.ഏത് മാധ്യമത്തിലുള്ള സൃഷ്ടികളും സ്വീകരിക്കും.

രണ്ടിന് പതിനൊന്നു മണിക്ക് സംസ്ഥാന അവാർഡ് നേടിയ സി ആർ നമ്പർ 89 എന്ന ചിത്രം ബിനാലെയിൽ പ്രദർശിപ്പിക്കും. സംവിധായകൻ സുദേവൻ പ്രേക്ഷകരുമായി സംവദിക്കും.പ്രവേശനം സൗജന്യം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here