മുകിൽമർമ്മരങ്ങൾ

 

മഴവില്ല് കമാനമേറിയ മേഘങ്ങൾ തൻ ഇടയ്ക്കാക്കൊട്ടുകൾ
മുന്തിരിച്ചാറിൽ തീർത്തൊരു കൊണ്ടലുകളിൻ നിറപടർപ്പ്
ഇനിയും എത്തിചേരാനുണ്ടൊത്തിരി പേർ കൂട്ടുകാർ
ഇസ്തിരിപ്പെട്ടി തൻ ചൂടാറും മുൻപെയീ വൃത്തവിന്യാസം
ഗഗനമാകെ നിറയുന്നുവീ ജലദപരിമളങ്ങൾ
ഗുളികകൾ ഔഷധക്കൂട്ടുകളായി ആ മൺകലക്കുഴമ്പിൽ
ഈ പരീക്ഷണശാലയിൽ പുകയും നിലാവിൻ കുമിളകൾ
ഇത്തിരി നേരത്തിൻ കാര്യമല്ലായെന്നു തോന്നുന്നു
കിളികൾ തൻ കടങ്കഥ പറച്ചിൽ അങ്ങനെ
കല്ലുകളപ്പോൾ കോർത്ത് തീപ്പൊരി പാറി മിന്നിടും
കൂടാരം കെട്ടിയൊരുക്കി വച്ചതു പോൽ ഈ കർപ്പൂരക്കെട്ടുകൾ
ചാരക്കുന്നുകൾ കാവൽമാടങ്ങൾ കെട്ടിപ്പൊക്കിയ കണക്കെ
ചിന്തും പരലുകൾ ആ തെളിനീർ കൂടയിൽ നിന്നു
പുറത്തിറങ്ങി വരുവാൻ സമയമായിട്ടില്ലായെന്ന പോൽ
പതിയെയൊളിക്കും ഈറൻ വെൺഗണങ്ങൾ
പകലിൽ സമയം പാഴാകാതെ മിനുക്കിയെടുക്കുന്നു വീണ്ടും ഓരോ പാതയും
പിന്നിക്കെട്ടിയ പല്ലവികൾ പാടുന്നിടയ്ക്കിടെ ഓർമ്മകളായി
അശ്രുവിറ്റു വഴിയിൽ തങ്ങാതെ വീഴാതെ വളയുന്നു
അറിവിൻ വിളികളുമായി തത്തകൾ പായുന്നു
വിമാനത്തിൽ പറന്നു വന്നതു പോൽ അടുക്കുന്നു വാനിലാവർത്തനം
വഴി വിളക്കുകൾ തെളിയുന്നു വരുണപ്പീലികൾ അങ്ങോട്ടുമിങ്ങോട്ടും
ആരുമറിയാതെയെന്ന പോൽ ഇടിമിന്നലുകൾ
ആർത്തിരമ്പാതെ കപ്പൽ കയറി പോകുന്നു മഴകുടുക്കകൾ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here